പൊക്കിൾ


അനാദിയിലേക്കുള്ള അടഞ്ഞ വാതിൽ
ജന്മാന്തരങ്ങളുടെ രഹസ്യപേടകങ്ങൾ
വിതറിയ കോശങ്ങൾക്ക്
ഊർജ്ജം പകർന്ന ഇടനാഴി
ആദ്യമായ് മുറുക്കി കെട്ടിയ മുറിവ്

 

മഞ്ഞമല


കുന്നിലെ തെറ്റികൾ പൂത്തുവെന്നവൻ
കുന്നിന്റെ ഉച്ചിയിൽ പാറപ്പുറത്തിരുന്ന്
നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്മാമെന്ന്

കുന്നിൻ ചരുവിലെ പള്ളിയിൽ
പുതിയ മണികൾ ചിരിക്കുന്നുവെന്ന്
താഴ്‌വാരത്തെ കാവിൽ
വള്ളികൾ വീണ്ടും തഴക്കുന്നുവെന്നു

വലിയ കുളത്തിന്റെ പടവിൽ വരെ
മീനുകൾ അളയിട്ടുവെന്നു
എരപ്പുകുഴിയിൽ വെള്ളം
കുതിച്ചു പായുന്നുവെന്ന്

ടാറുവീണ പാതകൾ മാത്രം
ചുവന്ന് തുടുക്കില്ലെന്നു