അമുദയുടെ അമ്മമ്മ


അമ്മ മരിച്ചത് ഇന്നലെ RCCയിലെ പാലിയേറ്റിവ് കെയർ വാർഡിൽ ആയിരുന്നു. കഴിഞ്ഞ ഒരു മാസമായി അസുഖം വല്ലാണ്ട് കടുത്തു. ശരിക്കും അസുഖം തിരിച്ചറിഞ്ഞത് ഒരു മാസം മുൻപ് ആയിരുന്നു. ഒരു കണക്കിന് നോക്കിയാൽ അതും നന്നായി. മാരകമായ അസുഖം മരണവും കൊണ്ട് മുന്നിൽ നിൽക്കുന്നു എന്ന് അധിക നാൾ കരുതി ഇരിക്കേണ്ടി വന്നില്ല അമ്മക്ക്.

അസുഖങ്ങൾ അടുപ്പത്തിൽ അല്ലാത്തവരേയും അടുപ്പിക്കും. അസുഖം അറിഞ്ഞു പിണങ്ങിയിരുന്ന ചേച്ചി വന്നു. ഒരു ആഴ്ച അമ്മയോടൊപ്പം ഇരുന്നു. എങ്കിലും അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നില്ല. പിണക്കത്തിന്റെ തീവ്രത അത്രയും ഉണ്ട്!. ഇനി ആരോടു പിണങ്ങും എന്ന് കാണാം.

കഴിഞ്ഞ ഒരു മാസം എന്തായിരുന്നു. ഈ അഞ്ചു വയസുകാരിയേയും ആറു മാസക്കാരനെയും കൊണ്ട് ഞാൻ പെട്ട പാട്. ജോലി തിരക്കിനിടയിൽ റമീസ് വന്നു പോയത് രണ്ടു പ്രാവശ്യം. കൃത്യ സമയത്ത് ജോലിക്ക് ഒരു ചേച്ചിയെ കിട്ടി. അന്ന് വരെ വീട്ടിൽ മറ്റൊരാളെ ജോലിക്ക് വയ്ക്കാൻ സമ്മതിക്കാണ്ടിരുന്ന അമ്മതന്നെ “എനിക്ക് ഇനി പറ്റില്ല.. ആളെ വയ്ക്കണം..” എന്ന് പറഞ്ഞു. കുറച്ചു നാൾ മുൻപ് തന്നെ ഇത് ചെയേണ്ടി ഇരുന്നതായിരുന്നു.

ആശുപത്രിയിൽ നിന്നും വന്നു കയറുന്നത് രാത്രി പത്തു മണിക്ക് ശേഷം ആയിരിക്കും. പിന്ന്നെ വേണം മോന് പാല് കൊടുക്കാൻ. മോൾ ചേച്ചിയോട് ഒത്തു പോകുമായിരുന്നില്ല. ഒക്കെ ഒരു കണക്കിന് അങ്ങ് പോകുവായിരുന്നു.

മെനഞ്ഞാന്നു റമീസ് വന്നപ്പോൾ ഒരു ഭാരം ഇറക്കി വച്ചത് പോലെ തോന്നിയിരുന്നു. ആശുപത്രിയിൽ രണ്ടു ദിവസം റമീസ് നില്ക്കും. ഇടക്ക് ഒന്ന് പോയി നോക്കാം. കുഞ്ഞിനു വാക്സിനേഷൻ കൊടുക്കണം. കോളേജിൽ ഒന്ന് പോയി തല കാണിക്കണം. സെമെസ്റ്റെർ തീരുവാണ്. പോർഷൻ ഇനിയും ബാക്കിയുണ്ട്. മിക്കവാറും രാജി വയ്ക്കേണ്ടി വരും. ഇത് എല്ലാം കൂടി ഇങ്ങനെ കൊണ്ട് പോകാൻ പറ്റില്ല.

ക്ലാസ്സ്‌ കഴിഞ്ഞ് മോളെയും കൂട്ടി വൈകുന്നേരം ആണ് ആശുപത്രിയിൽ എത്തിയത്. അമ്മയുടെ മുഖം നീര് വന്നു തിരിച്ചറിയാൻ പറ്റാത്ത വിധം മാറിയിരുന്നു. എന്നെ അറിയുന്നുണ്ടാവുമോ. ഒരു വശം മാത്രം ചരിഞ്ഞു കിടന്നു കണ്ണും മുഖത്തിന്റെ ഒരു ഭാഗവും അകത്തേക്ക് പോയിരിക്കുന്നു. ഇത് കണ്ടു നില്ക്കാൻ ആവില്ല. ഒരു സൂചി മുനയിലെ വേദന പോലും സഹിക്കാൻ വൈയാത്ത അമ്മയാണ് ഇത്രയും വേദന തിന്നുന്നത്.

കഴിഞ്ഞ മുപ്പതു വർഷം ജീവിതത്തെ ഒരു സമരമായി കണ്ട ആളാണ്‌ അമ്മ. ദാരിദ്ര്യത്തിൽ നിന്നും പുറത്തു വരാൻ പ്രായകൂടുതൽ ഉള്ള അച്ഛനെ വിവാഹം ചെയ്തു. വിദേശത്തെ ജോലിക്കിടയിൽ പറ്റിയ പരിക്ക് അച്ഛനെ തീവ്രമായി അലട്ടാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു. ഇതിനിടയിൽ രണ്ടു പെണ്‍ മക്കളും കൂടിയായി. പിന്നെ ഉണ്ടായതു സ്വന്തമായി ഉള്ള ഒരു പിടി മണ്ണ് നിലനിർത്താൻ  വേണ്ട പെടാ പാടായിരുന്നു. ഒരു അരിയാട്ടു മില്ല് ഉണ്ടായിരുന്നത് സ്വന്തമായി നടത്താൻ തുടങ്ങിയപ്പോൾ അച്ഛൻ ഒരുപാടു തടഞ്ഞതാണ്. എങ്കിലും അമ്മയുടെ നിശ്ചയ ധാർഡ്യം ഒന്നിനും നിന്ന് കൊടുത്തില്ല.

രണ്ടു മക്കളെയും പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു. അച്ഛനെ ചികിത്സിച്ചു..

ഓർമകളുടെ കുത്തൊഴുക്കായിരുന്നു. കുഞ്ഞമ്മ സെക്യൂരിറ്റി ഗേറ്റിൽ നിന്നും വിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തു വന്നത്. കുഞ്ഞമ്മക്ക് ഗേറ്റ് പാസ്‌ കൊടുത്തു പുറത്തു നിൽകുമ്പോൾ ആയിരുന്നു അത്. പെട്ടെന്ന് തിരിച്ചു വാർഡിലേക്ക് വരണം എന്ന് പറഞ്ഞപ്പോൾ തന്നെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. പിന്നെ ആറാമത്തെ നിലയിലെ പാലിയെറ്റിവ് വാർഡിലേക്ക് ഒരു പാച്ചിൽ ആയിരുന്നു. എങ്ങനെ അവിടെ എത്തി എന്ന് അറിയില്ല. വരുമ്പോൾ ഡോക്ടർ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരാൻ അമ്മയുടെ നെഞ്ചത്ത് ശക്തിയായി അമർത്തുന്നുണ്ടായിരുന്നു.

മരണം declare ചെയ്തോ എന്ന് ചോദിച്ചത് മാമൻ ആണെന്ന് തോന്നുന്നു. അതേ എന്ന ഡോക്ടറുടെ മറുപടി വ്യകതമായിരുന്നു. എന്നിട്ടും കുറച്ചു നേരം അതിനോട് പൊരുത്തപ്പെടാൻ പറ്റിയില്ല. പൊട്ടിക്കരച്ചിലിലൂടെ അമ്മയെ നോക്കാൻ നിന്ന സുനിത അമ്മയുടെ മരണം അടിവരയിട്ടു. കൂടെ നിലവിളിക്കുക അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.

എല്ലാം ഒരു നിമിഷ നേരം കൊണ്ടെന്ന പോലെ കഴിഞ്ഞു. ചിതയും കട്ടപ്പണവും ചടങ്ങുകളും ഒക്കെ. ചേച്ചിക്ക് വേണ്ടി കാത്തിരുന്ന പന്ത്രണ്ടു മണിക്കൂർ പോലും കടന്നു പോയത് പെട്ടെന്നായിരുന്നു.

ജീവിതത്തിലേക്ക് ഒരു ശൂന്യത കടന്നു വന്നു. വഴക്കടിക്കാനും സ്നേഹിക്കാനും ശാസിക്കാനും ഒക്കെ ഒരാളില്ലാതെ ആയിരിക്കുന്നു. അമുദ അമ്മമ്മയുടെ മരണത്തോടു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു. അഞ്ചു വയസേ ഉള്ളു. മരണം വളരെ ലാഘവമായി ആണ് ഇത് വരെ അവൾ കണ്ടത്. മരിച്ചാൽ പിന്നെ നമുക്ക് മരിച്ച ആളിനെ കാണാൻ പറ്റില്ല എന്ന് പറയുന്നത് അവള്ക്ക് ശരിക്കും ഈർഷ്യ ഉണ്ടാക്കുന്ന ഒന്നായിരുന്നു. അതുകൊണ്ട് തന്നെ അവള്ക്ക് ചുറ്റും ഉള്ളവർ ആരും മരിക്കണ്ട എന്നും. അവളെ ശുണ്ടി പിടിപ്പിക്കാൻ അമ്മ ഒത്തിരി തവണ അത് ഉപയോഗിച്ചിട്ടും ഉണ്ട്.

ആലോചനയുടെ ആഴങ്ങളിൽ നിന്നും വിളിച്ചുണർത്തിയത് അവൾ തന്നെ ആയിരുന്നു. എന്റെ ഫോണ്‍ എനിക്ക് നേരെ നീട്ടി.

“അമ്മേ.. അമ്മമ്മയുടെ ഫോണിലേക്ക് ഒന്ന് വിളിച്ചേ.. ആര് എടുക്കും എന്ന് അറിയാമല്ലോ…”..

 

Advertisements

One thought on “അമുദയുടെ അമ്മമ്മ

  1. Hi…So touching and it’s all coming from your heart.May God help you to come out from all worries. May her soul rest in peace.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s